LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷിച്ചു

0
b018a81f-e3b8-4a22-b37a-b2a5036bcd60
Spread the love

പയ്യന്നൂർ: പുതിയ ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനിൽ രണ്ടു ദിവസമായി കുടുങ്ങിക്കിടന്ന പ്രാവിനെ പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാലിൽ കെട്ടിയിരുന്ന ചരട് വൈദ്യുതി ലൈനിൽ കുടുങ്ങിയതിനെ തുടർന്ന് പറന്നുപോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. വിപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.പി. രാഹുൽ സ്റ്റെപ്പ് ലാഡറിന്റെ സഹായത്തോടെ മുകളിലെത്തി ചരട് മുറിച്ചാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്. സേനാംഗങ്ങളായ അഭിലാഷ്, അർജുൻ, പത്മനാഭൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സഹായം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!