ഓപ്പറേഷൻ തണ്ടർ:3.084 കിലോഗ്രാം കഞ്ചാവ് പിടികൂടി

കാസറഗോഡ് : ഓപ്പറേഷൻ തണ്ടറിൻ്റെയും
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി കാസറഗോഡ് എക്സൈസ്റേഞ്ചും, എക്സൈസ് സർക്കിൾ ഓഫീസും , ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 3.084 കിലോ ഗ്രാം കഞ്ചാവ് ശേഖരം എക്സൈസ് ഇൻസ്‌പെക്ടർ ടി.കെ. അശ്വിനും സംഘവും കണ്ടെത്തി. പ്രതിയെ കണ്ടെത്താനായില്ല. എൻ.ഡി പി . എസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം
അനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്അഭിലാഷ്, മെയ്‌മോൾജോൺ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർ മാരായ അമൽജിത്, കെ. അനൂപ് എന്നിവരും ഉണ്ടായിരുന്നു.







