വ്യാജ രേഖ ചമച്ച് കാർ കൈലാക്കിയ മൂന്നു പേർക്കെതിരെ കേസ്.

പയ്യന്നൂർ: ഉടമ അറിയാതെ വ്യാജ രേഖ ചമച്ച് കാറിൻ്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ മാവിച്ചേരിയിലെ കണ്ടമ്പത്ത് പടിഞ്ഞാറേവീട്ടിലെഡോ.ദിവ്യ അനുപ മിൻ്റെ പരാതിയിലാണ് മാവിച്ചേരി മണിയൻ റോഡിലെ ഇ. തമ്പാൻ നായർ, തിരുവന ന്തപുരം കാര്യവട്ടത്തെ ദീപക് ടി. നായർ, ഭാര്യഎം.ടി. ശ്രുതി നായർ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെയും സഹോദരി ദീപ്തി ടി.നായർ എന്നവരുടെയും അമ്മയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെ എൽ .86.6999 നമ്പർ കാർ പരാതിക്കാരിയുടെ സമ്മതമില്ലാതെ പ്രതികൾ ഗൂഢാലോചന നടത്തി രണ്ടാം പ്രതിയുടെ ഭാര്യയായ മൂന്നാം പ്രതിയുടെ പേരിലേക്ക് വ്യാജ രേഖ ചമച്ച് ഉടമസ്ഥാവകാശം തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







