LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 29, 2026

പയ്യന്നൂരിലെസ്വര്‍ണ്ണം പൊട്ടിക്കൽ പ്രതിയുമായി വയനാട്ടിൽ തെളിവെടുപ്പ് നടത്തി.

0
1784704664966
Spread the love

പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് തലശേരിയിലെസ്വര്‍ണ്ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിഗമനെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ബിനു പയ്യന്നൂർ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി കേസിലെ പ്രതിയായ
മാലൂർ കുണ്ടേരി പൊയിലെ അശ്വന്തിനെ (26) മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തുടന്ന് പ്രതിയുമായി പ്രത്യേക അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി. സ്വർണ്ണം പൊട്ടിക്കൽ സംഘം ഗുഢാലോചന നടത്തിയലോഡ്ജിലും മറ്റും പ്രതിയുമായി എത്തി തെളിവെടുപ്പ് പൂർത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ പിടിയിലായ
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ (38),പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് എന്നിവർ റിമാൻ്റിൽ കഴിയുകയാണ്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് സംഘം സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!