LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

ആറളത്ത് ഭീതി വിതയ്ക്കുന്ന ‘കെ.എം-1’ കാട്ടാനയെ മയക്കുവെടിവെക്കാൻ ഒരുങ്ങുന്നു; വനംവകുപ്പ് പ്രാഥമിക നടപടികൾ ആരംഭിച്ചു

0
Screenshot

Screenshot

Spread the love

ഇരിട്ടി: ആറളം ഫാം, പുനരധിവാസ മേഖലകളിൽ നിരന്തരം ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന ‘KM-1’ (കണ്ണൂർ മഖ്ന) എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക പ്രാഥമിക യോഗം ചേർന്നു.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ആനയെ സുരക്ഷിതമായി മയക്കുവെടി വെക്കുന്നതിനായി യോഗത്തിൽ പ്രത്യേക അഡ്വൈസറി കമ്മിറ്റിക്ക് രൂപം നൽകി. മയക്കുവെടി വയ്ക്കുന്നതിനും തുടർനടപടികൾക്കുമായി നിയോഗിക്കേണ്ട വിദഗ്ദ്ധരടങ്ങുന്ന ഫീൽഡ് ഓപ്പറേറ്റിംഗ് ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി ആനയുടെ ആരോഗ്യനിലയും സ്വഭാവരീതികളും വിലയിരുത്താൻ ആർ.ആർ.ടി വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു മുതൽ കാട്ടാനയെ നേരിട്ട് നിരീക്ഷിക്കും.

സി.സി.എഫ് ബി.എൻ. അഞ്ജൻകുമാർ, കണ്ണൂർ ഡി.എഫ്.ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, എ.സി.എഫുമാരായ ജി. പ്രദീപ്, എം.പി. രവീന്ദ്രനാഥൻ, അസി. ആറളം വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ ആർ.എഫ്.ഒ ടി. നിതിൻരാജ്, ആർ.ആർ.ടി വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!