വടകര ലഹരിമരുന്ന് കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്

Screenshot
വടകര: കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ പിടിയിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കും.
അധ്യാപികമാരുമായി ലഹരി ഇടപാടുകൾ നടത്തിയിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള നീക്കങ്ങളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ, കേസിൽ അറസ്റ്റിലായ കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തുവരും. പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപികയായ കീർത്തനയെ കഴിഞ്ഞ ദിവസം തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. അറസ്റ്റിലായ കാവ്യയും താത്കാലിക അധ്യാപികയാണ്.







