LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 25, 2026

ജനം ടിവി, കർമ ന്യൂസ്, സുദിനം എന്നിവരെ പ്രതി ചേർക്കും; തന്റെ മനസ് അലിയില്ലെന്ന് പി.കെ. ശ്രീമതി, ഉടൻ നടപടിയുണ്ടായതിൽ സന്തോഷം

0
Screenshot

Screenshot

Spread the love

കണ്ണൂർ: പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത പ്രചാരണത്തിൽ ഇന്ന് കേസ് എടുക്കും. കേസ് രജിസ്റ്റർ ചെയ്യുക കണ്ണൂർ സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്യുക. വ്യാജ വാർത്തയിൽ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ആലക്കോട് സൈബർ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഉടൻ നടപടി ഉണ്ടായതിൽ സന്തോഷമെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടുവെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തിൽ തൻ്റെ മനസ് അലിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയെന്ന പേരിൽ സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ വാർത്തയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കണ്ണൂർ സൈബർ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ പരിയാത്തുള്ള വീട്ടിലെത്തി രാവിലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. ജനം ടിവി, ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാർത്ത നൽകിയവരെയും പ്രതി ചേർക്കും.

കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്ർറെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!