പോലീസിൻ്റെ ജലപീരങ്കി നശിപ്പിച്ച ഏഴ് എസ് എഫ് ഐക്കാർക്കെതിരെ കേസ്

കണ്ണൂർ: ഹെഡ് പോസ്റ്റോഫീസ് മാർച്ചിനിടെ പോലീസിൻ്റെ വരുൺ ജലപീരങ്കി വാഹനത്തിനു മുകളിൽ ഓടി കയറി വെള്ളം ചീറ്റുന്ന വാട്ടർ കാനൺ നശിപ്പിച്ചുവെന്ന പരാതിയിൽ ഏഴ് എസ്. എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ടൗൺ പോലീസ്കേസെടുത്തു. എസ്. എഫ് ഐ നേതാവ്ആഷിഷ്, മറ്റു കണ്ടാലറിയാവുന്ന ആറോളം എസ്എഫ്ഐ പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. ഹെഡ് പോസ്റ്റോഫീസിലേക്ക് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.20 മണിയോടെ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. ജലപീരങ്കിയുടെ വാട്ടർ കാനൺ പിന്നിലേക്ക് തിരിച്ച് കേടുപാടുകൾ വരുത്തിയതിന് അരലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതിനാണ് കേസെടുത്തത്.







