മധ്യവയസ്കൻ്റെ മൂക്കിടിച്ച് തകർത്ത യുവാവിനെതിരെ കേസ്

തളിപ്പറമ്പ :പ്രായമായ സ്‌ത്രീയെ ദേഹോപദ്രവം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്കനെ സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് തകർത്തുവെന്ന പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തു. മൊറാഴ കടമ്പേരി സി ആർസി വായനശാലക്കു സമീപ ത്തെ പി.ടി. വിജയൻ്റെ (59) പരാതിയിലാണ് കടമ്പേരിയിലെ ദേവകിയുടെ പേരക്കുട്ടി അമലിനെതിരെ പോലീസ് കേസെടുത്തത്. 21 ന് വൈകുന്നേരം 6.30 മണിക്ക് പരാതിക്കാരൻ്റെ ബന്ധുവായ കടമ്പേരിയിലെ ദേവകിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി അമ്മൂമ്മയായദേവകിയെ ദേഹോപദ്രവം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് പ്രതിആക്രമിച്ചത് .പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







