LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 22, 2026

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം; റെയിൽവേയിലേക്ക് എം എസ് എഫ് മാർച്ച്

0
c35ce47d-364c-45e2-831f-dd6cd13b20da
Spread the love

കണ്ണൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദർമേന്ത്ര പ്രതാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക്
പ്രഖ്യാപിച്ചും എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി റെയിൽവേ കവാടത്തിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി.പത്ത് മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. ജില്ലാ പ്രസിഡന്റ്‌ യൂനുസ് പടന്നോട്ടിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അഡ്വ:കരീം ചെലേരി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്, ഭാരവാഹികളായഅനസ് കുട്ടക്കെട്ടിൽ,തസ്‌ലീം അടിപ്പാലം,ആദിൽ എടയന്നൂർ,സുഹൈൽ എം കെ, നിയാസ് അഞ്ചരക്കണ്ടി,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നസീർ പുറത്തിൽ,ഷഹബാസ് കായ്യത്ത്, സവാദ് മുണ്ടേരി,അർഷിൽ സിറ്റി, റാദിൽ ചൊക്ലി, ശമൽ വി, സാദിഖ് സി കെ, റസൽ ചാലാട്, മുനവ്വർ പഴയങ്ങാടി,ഫസ്‌ലീം ഏഴര, ഷാമാൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!