കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
ചക്കരക്കൽ :പ്രായപൂർത്തിയായാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു ആംബുലൻസിൽ ഇടിച്ചു സ്ഥലത്തെത്തിയ പോലീസ് കുട്ടി ഡ്രൈവറെ പിടികൂടി വാഹന ഉടമക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ 9.45 മണിക്ക് ചെമ്പിലോട് മൗവ്വഞ്ചേരിയിൽ വെച്ചാണ് കെ എൽ 13. എ.എഫ് 1695 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടിഎതിർ ദിശയിൽ നിന്നും ഓടിച്ചു വന്ന ആംബുലൻസിൽ ഇടിച്ചത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമ മൗവ്വഞ്ചേരിയിലെ അസ്‌ക മൻസിലിൽ സി. ഫയാസിനെ (37) തിരെ കേസെടുത്തു.







