ട്രെയിൻ തട്ടി മരിച്ചു

Screenshot
ചെറുവത്തൂർ: റിട്ട. ദിനേശ് ബീഡി കമ്പനി ജീവനക്കാരൻ ചെറുവത്തൂർ മയിച്ച യിലെ വളപ്പിൽ വീട്ടിലെ കുഞ്ഞിക്കണ്ണൻ (65) ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ 6.30 മണിയോടെ മയിച്ച പാലത്തിനു സമീപത്താണ് സംഭവം. അവിവാഹിതനാണ്. സഹോദരങ്ങൾ: നാരായണി, കുഞ്ഞിമാണിക്കം, നന്ദിനി, തങ്കമണി . ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







