വയോധികയുടെ മാലകവർന്നു

Screenshot
തളിപ്പറമ്പ :തനിച്ചു താമസിക്കുന്ന വയോധികയുടെവീട്ടുമുറ്റത്ത് രാത്രിയിൽഅതിക്രമിച്ച് കയറിയ മോഷ്ടാവ്കഴുത്തിലണിഞ്ഞ ഒരു പവൻ്റെ മാലപൊട്ടിച്ചു കൊണ്ടുപോയി. പന്നിയൂർ പൂമംഗലത്തെ കോളിയാടൻ ഹൗസിൽ കല്യാണി (80) യുടെ ഒരു പവൻ്റെ മാലയാണ് കവർന്നത്. ഇന്നലെ രാത്രി 8.15 മണിക്കാണ് സംഭവം. തുടർന്ന് പോലീസിൽ പരാതി നൽകി. 1, 20,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത തളിപ്പറമ്പപോലീസ് അന്വേഷണം തുടങ്ങി.







