LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 15, 2026

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫിലിപ്പിന്റെ സഹോദരീ ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കെട്ടിട നിർമാണ ജോലികൾക്കായാണ് അസം സ്വദേശിയായ ഫിലിപ്പും സഹോദരീ ഭർത്താവ് രമേശനും ഉൾപ്പെടെയുള്ളവർ കണ്ണൂരിലെത്തിയത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തെ തുടർന്ന് രമേശൻ ഫിലിപ്പിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിന് ശേഷം മൃതദേഹം കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു.

കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ട മറ്റ് അതിഥി തൊഴിലാളികളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് രമേശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണവും തുടർനടപടികളും സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!