യുവാവിനെ തട്ടികൊണ്ടുപോയ ആറു പേർക്കെതിരെ കേസ്

Screenshot
മട്ടന്നൂർ : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആറംഗ സംഘം യുവാവിനെ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കയനി പെരിഞ്ചേരിയിലെ ആയിഷാസിൽ കെ. ഹാഷിമിൻ്റെ പരാതിയിലാണ് കോഴിക്കോട്സ്വദേശി അൻവർ, റനിൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന നാലു പേർക്കുമെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.11 ന് ശനിയാഴ്ച രാത്രി 7 മണിയോടെയാണ് പരാതിക്കാരൻ്റെ അനുജനായ മുഹമ്മദ് അനസിനെ പ്രതികൾ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







