ഫോൺ വഴി ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ

വളപട്ടണം : മൊബൈൽ ഫോൺ വഴി കേരള ലോട്ടറി റിസൾട്ടിൻ്റെ മറവിൽ ചൂതാട്ടം പോലീസ് പരിശോധനയിൽ ഒരാളെ പിടികൂടി. അഴീക്കോട് സൗത്തിലെ ആര്യ കണ്ണാടിപ്പാറയിലെ പ്രദീപൻ നമ്പോലനെ (68)യാണ് വളപട്ടണംഎസ്. ഐ. പി.വി. പ്രശോഭും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.20 മണിക്ക് അഴിക്കോട് പൂതപ്പാറയിൽ വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. പ്രതിയിൽ നിന്നും മൊബൈൽ ഫോണും 3000 രൂപയും പോലീസ് പിടിച്ചെടുത്തു.







