ചികിത്സാ പിഴവ് ഡോക്‌ടർക്കെതിരെ കേസ്

Screenshot
പയ്യന്നൂര്‍: ഒന്നരവയസുകാരനു അനസ്തീഷ്യകൊടുത്തതിൽപിഴവ് കുട്ടി ഗുരുതരാവസ്ഥയിൽ .
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ഈ മാസം 5 ന് രാവിലെ 9.40 നായിരുന്നു എരമം നടുവിലെകുനിയിലെ ദേവാന്‍സ് ഷൗര്യ(ഒന്നര ) എന്ന കുട്ടിക്ക് കളിക്കുന്നതിനിടെ വീണ് മുറിവുപറ്റിയത്.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും ഇതിന് അനസ്തീഷ്യ നല്‍കണമെന്നും പറഞ്ഞ് ഡോക്ടർ അനസ്തീഷ്യ നല്‍കുകയായിരുന്നു.
എന്നാല്‍ അനസ്തീഷ്യ നല്‍കിയതില്‍ പിഴവ് സംഭവിച്ച് കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുകയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വെൻ്റിലേറ്ററിൽ കഴിയുന്ന
കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പയ്യന്നൂർബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ രാജീവന്‍ നല്‍കിയ പരാതിയിലാണ് പയ്യന്നൂർ പോലീസ്കേസെടുത്തത് സംഭവം വിവാദമായതോടെ
വിവിധ യുവജന സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.







