കാർവൈദ്യുതി തൂണിലിടിച്ച് അപകടം 4 പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ: അശ്രദ്ധയിൽ കാറോടിച്ച് വൈദ്യുതി തൂണിലിടിച്ച് അപകടം വരുത്തി നാലുപേർക്കു പരിക്കേൽക്കാനിടയായിയെന്ന കാർ യാത്രക്കാരിയായ യുവതിയുടെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ തടിയൻ കൊവ്വലിലെ പി.വി. രേഷ്മയുടെ പരാതിയിലാണ് കാർ ഡ്രൈവർ പയ്യന്നൂർ കാനം സ്വദേശി രാജീവനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസം മൂന്നിന് വൈകുന്നേരം 4 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയും അമ്മയും രണ്ടു മക്കളും കൂടി പ്രതി ഓടിച്ച കാറിൽ പോകവെ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള റോഡ് ജംഗ്ഷൻഭാഗത്തു നിന്നും കാനം ഭാഗത്തേക്ക് പോകവേ ഫിഷറീസ് കോളേജിന് സമീപത്ത് വെച്ചാണ് അപകടം. കാർ വൈദ്യുതി തൂണിൽ ഇടിച്ചതിൽ പരാതിക്കാരിക്കും അമ്മയ്ക്കുംഗുരുതര പരിക്കും മക്കളായ ദേവികയ്ക്കും വൈഗയ്ക്കും നിസാര പരിക്കും പറ്റിയെന്ന പരാതിയിലാണ് കേസെടുത്തത്.







