LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 7, 2026

വയനാട് തുരങ്കപാത നിർമാണസ്ഥലത്തിന് സമീപം മണ്ണിടിച്ചിൽ; മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

0
Screenshot

Screenshot

Spread the love

മേപ്പാടി: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. മീനാക്ഷിപാലത്തിന് സമീപം വൻ തോതിൽ കുന്ന് ഇടിഞ്ഞ് റോഡിലേക്കും പുഴയിലേക്കും പതിക്കുകയായിരുന്നു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ചികിത്സയിൽ ഉള്ളവർ:

മണ്ണിടിച്ചിലിൽ രക്ഷപ്പെട്ട ഒമ്പതുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 ഹിര കുമാർ (32)

 ദിലീപ് (19)

 സൂരജ് യാദവ് (25)

 സഞ്ജയ് ഠാക്കൂർ (35)

 രജനീഷ് (27)

 തൻമയ് ഘോഷ് (28)

 ജയ (37)

 കുഞ്ചു (39)

 മേപ്പാടി എസ്.ഐ. സന്തോഷ് കുമാർ

ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 മണ്ണിടിച്ചിലിൽ വാഹനങ്ങളും അകപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.

 സംഭവസ്ഥലത്ത് മൂന്ന് ഹിറ്റാച്ചികളും പത്തോളം തൊഴിലാളികളും ജോലി ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

 രക്ഷാപ്രവർത്തനം അടിയന്തരമായി നടപ്പിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് ആർ.ആർ.ടി സംഘത്തിന് നിർദേശം നൽകി.

 മണ്ണിടിച്ചിൽ ഉണ്ടായ മീനാക്ഷിപാലം അപകടാവസ്ഥയിലായതിനാൽ പ്രദേശവാസികളും സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!