3.5024 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

Screenshot
തളിപ്പറമ്പ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 3.5024 ഗ്രാം എംഡി എം എയുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് ഞാറ്റുവയലിലെ എം.പി മൻസൂറിനെ (39) യാണ് എസ്. ഐ.പി. യദു കൃഷ്‌ണൻ്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ്‌സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 8.25 മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിനു സമീപം വെച്ചാണ് പ്രതിയെ 3.5024 ഗ്രാം എംഡി എം എയുമായി പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ ഫോൺപോലീസ് കസ്റ്റഡിയിലെടുത്തു .പോലീസ് സംഘത്തിൽ എസ്.ഐ അസ്ബർ ബാബു, എ . എസ്. ഐ. മുഹമ്മദലി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരും ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു .







