LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 5, 2026

ഡോ.ടി.പി.സുകുമാരൻ മുപ്പതാം ചരമവാർഷികം 7 ന്പിലാത്തറ ലാസ്യ കോളേജിൽ

0
2eb91a94-5041-43f1-a3fb-1c98b66b1038
Spread the love

പിലാത്തറ:മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിൽ തന്റേതായ സ്ഥാനം സ്ഥാപിച്ചെടുത്ത ധിഷണാശാലിയായിരുന്നു ഡോ. ടി.പി. സുകുമാരൻ അനുസ്‌മരണം ജൂലായ് 7 ന് പിലാത്തറയിൽ നടക്കും. സാഹിത്യം, നാടകം, അധ്യാപനം, ഫോക് ലോർ, സംഗീതം, ചിത്രകല, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ട് വിസ്മയിപ്പിക്കുന്ന ബഹുമുഖത്വം അടയാളപ്പെടുത്തിയിരുന്നു.
ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ മുൻ അധ്യക്ഷനും മാർഗദർശിയുമായിരുന്നസുകുമാരൻ മാഷിൻ്റെ മുപ്പതാം ചരമവാർഷികം
ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പിലാത്തറ
ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൻ്റെ സഹകരണത്തോടെ വിവിധ പരിപാടികളോടെ നടത്തുന്നു.
ജൂലൈ 7 നു ചൊവ്വാഴ്ച രാവിലെ 9.30 നു ചടങ്ങിനു ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതം പറയും. പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. രാഘവൻ പയ്യനാട് അധ്യക്ഷതവഹിക്കും. താഹ മാടായി അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്ന് ടി. പി.സുകുമാരൻ വ്യാപരിച്ച മേഖലകളെ അധികരിച്ചുള്ള സെമിനാറും നടക്കും. പരിപാടിയിൽ പ്രൊഫ.മുഹമ്മദ് അഹമ്മദ് , ഡോ. രവി രാമന്തളി, ഡോ. കലാമണ്ഡലംലത, ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ എ.വി. അജയകുമാർ, ഡോ. കെ. എം .ഭരതൻ എന്നിവർ സംബന്ധിക്കും.
തുടർന്ന് കലാ പരിപാടികളും ഉണ്ടായിരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!