പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ വഴി ഉത്തരങ്ങൾ ചോർത്തിയ വിദ്യാർത്ഥിക്കെതിരെ കേസ്

മട്ടന്നൂർ: പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉത്തരങ്ങൾ ചോർത്തിയെന്ന അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ടെക്നിക്കൽ എക്സാമിനേഷൻ ജോയിൻ്റ് കൺട്രോളറുടെ പരാതിയിലാണ് വിദ്യാർത്ഥിയായ എസ്. ജനാർദ്ദന (2504030 690 ) ക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം ഒന്നാം തീയതി മട്ടന്നൂർ പോളിടെക്നിക്ക് കോളേജിൽ വെച്ച് നടന്ന കെജി സിഇ കോഴ്സിൻ്റെ പരീക്ഷ ക്കിടെയാണ് ഹാളിൽ വെച്ച് ഫോൺ ഉപയോഗിച്ച് പ്രതിഉത്തരങ്ങൾ ചോർത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






