LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 2, 2026

പോക്സോ കേസിൽ റിട്ട. എസ്. ഐ. പിടിയിൽ

0
ff385ad1-630e-48a4-9a9e-bc46f62926d5-1
Spread the love

പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച റിട്ട എസ്. ഐ പിടിയിൽ . ഏമ്പേറ്റ് കാപ്പുങ്ങൽസ്വദേശി ഇ. ഗോപിനാഥനെ (62) യെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ആണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി ഇയാൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീടു
വീട്ടിലെത്തിയ പെൺകുട്ടിദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതു കണ്ട് മാതാവ് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കു കയായിരുന്നു. ഇയാൾ
വർഷങ്ങൾക്ക് മുമ്പ് തളിപ്പറമ്പിൽ ഫോട്ടോഗ്രാഫറായും ജോലി ചെയ്തിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ പയ്യന്നൂർ ഡിവൈഎസ്.പി തുടരന്വേഷണം നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!