സി പി എം ഓഫീസ് അടിച്ചു തകർത്ത രണ്ടു ബി ജെ പി ക്കാർക്കെതിരെ കേസ്

അമ്പലത്തറ: സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറി ജനൽ ഗ്ലാസുകളും ഫർണിച്ചറുകളും കൊടിമരങ്ങളും നശിപ്പിച്ച രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു. സി പി എം പ്രാദേശികനേതാവ് തായന്നൂരിലെ ഇ. ബാലകൃഷ്ണൻ്റെ പരാതിയിൽ ബി ജെ പി പ്രവർത്തകൻ തായന്നൂരിലെ വിശാൽ, കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. എണ്ണപ്പാറയിലെ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസാണ് കഴിഞ്ഞ ദിവസം പ്രതികൾ തകർത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






