ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി കെ. അനുശ്രീ

Screenshot
തലശ്ശേരി: കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. അനുശ്രീയെ ജില്ലാ പ്രസിഡന്റായും മുഹമ്മദ് അഫ്‌സലിനെ ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കണ്ണൂർ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്.
നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ് കെ. അനുശ്രീ. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് അഫ്‌സൽ നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്നു.
മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: വി.കെ. നിഷാദ്, എ.പി. അൻവീർ, ഷിബിൻ കാനായി.
ജോയിന്റ് സെക്രട്ടറിമാർ: പി.എം. അഖിൽ, പി.പി. അനിഷ, പി.പി. സിദിൻ.
ട്രഷറർ: മുഹമ്മദ് സിറാജ്.









