7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Screenshot
കണ്ണൂർ
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ മാരക ലഹരി മരുന്നായ 7. 369 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ മാണിയൂർ സ്വദേശികളായ ഷമീം (36), കെ.കെ. ഷംസീർ (34) എന്നിവരെയാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 7.369 ഗ്രാം മെത്തഫിറ്റാനുമായി പ്രതികൾ അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കുംലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിമരുന്നു വില്‌പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാ നത്തിൽപ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായി രുന്നു. പള്ളിപറമ്പ, ചെക്കികുളം, കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനികളാണ് പിടിയിലായ പ്രതികൾ. പരിശോധനയിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ സുഹൈൽ പി പി, ഹരിദാസൻ കെ വി, ഷൈന വി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, സായൂജ്, ദീപു പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.








