എം ഡി എം എ യുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
കാഞ്ഞങ്ങാട്: കാറിൽ കടത്തുകയായിരുന്ന 1.140 ഗ്രാം എംഡിഎം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി. പെരിങ്ങോം ഉഴിച്ചിയിലെ കെ.പി. അനസ് (27), ചെറുപുഴ കൊല്ലാടയിലെ എം ടി പി തബ്സീർ(33) എന്നിവരെയാണ് എസ്.ഐ. കെ.വി. ജിതിനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് പടന്നക്കാട് ഓവർബ്രിഡ്ജിന് സമീപം വെച്ചാണ് കെ എൽ 60. യു.1007 നമ്പർ കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 1. 140 ഗ്രാം എംഡിഎം എ യുമായി യുവാക്കൾ അറസ്റ്റിലായത്. കാറും പ്രതികളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.







