LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 26, 2026

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

0
3a46ae8c-7032-48c8-8c34-e5f261b20d99
Spread the love

ജില്ലയെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂർ ക്യാമ്പയിൻ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച കൂട്ടയോട്ടം അഡ്വ. ടി ഒ മോഹനൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ അവബോധത്തോടൊപ്പം ലഹരി വിപണനത്തിന്റെ ഉറവിടം നശിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളും സർക്കാർ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.

എസ്.പി.സി കേഡറ്റുകൾ, പോലീസുകാർ,
റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത കൂട്ടയോട്ടം
കാൾടെക്സ് ഗാന്ധി സർക്കിൾ, പഴയ ബസ്റ്റാൻഡ്, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് തിരികെ പരേഡ് ഗ്രൗണ്ടിൽ പ്രവേശിച്ചു.

പരിപാടിയിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സജീവ പിന്തുണ ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ സിറ്റി പോലീസ് കമ്മീഷണർ
ബി.വി വിജയ ഭരത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ എ.സി.പി എ. പി ചന്ദ്രൻ ആദ്യ കിക്ക് എടുത്തു. തൂഫാൻ പഞ്ച് എഗൈൻസ്റ്റ് ഡ്രഗ് എന്ന തലക്കെട്ടിൽ ബോക്സിങ് പഞ്ചിന്റെ ഉദ്ഘാടനം എം.എൽ.എ ടി. ഒ മോഹനൻ നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഓഫീസർ പി. ബിജു എന്നിവരും ലഹരിക്കെതിരെ പഞ്ച് ചെയ്തു. കൂടാളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ ഫ്ലാഷ്മോബും അരങ്ങേറി.

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി വിമുക്തമായ ഒരു പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങളും വിദ്യാർത്ഥികളും ചേർന്ന് തുടക്കമിടണമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.
ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം
കണ്ണൂർ പോലീസ് സഭാ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവിതലമുറയായ യുവജനങ്ങളും വിദ്യാർത്ഥികളും ലഹരിക്ക് അടിപ്പെടരുത്.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് തകർക്കേണ്ട ഒന്നല്ല നാടിന്റെ ഭാവി.
ലഹരി പദാർത്ഥങ്ങൾ തൊടില്ല എന്ന്
ഒരോ വിദ്യാർത്ഥിയും പ്രതിജ്ഞ ചെയ്യണം.
അങ്ങനെ ലഹരി വിമുക്തമായ നാടിനെ കെട്ടിപ്പിടിക്കണം, എംപി അഭ്യർത്ഥിച്ചു.

പരിപാടിയിൽ ജില്ലാ കളക്ടർ
പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് സുപ്രധാന പങ്കാണുള്ളതെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ലഹരി ഒരു സാമൂഹിക വിപത്തിനൊപ്പം പൊതുജനാരോഗ്യ വെല്ലുവിളി കൂടിയാണ്. നമ്മുടെ ഭാവി തന്നെ തുലച്ചു കളയുന്നതാണ് ലഹരി ഉപയോഗം.
ലഹരിയ്ക്ക് അടിപ്പെട്ടവരെ ഹോളിസ്റ്റിക് സമീപനത്തോടെ ചേർത്തുനിർത്തണം. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു.

സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഢി ലഹരിവിരുദ്ധ ദിനാചരണ സന്ദേശം നൽകി. ഡി.ഡി.ഇ ഷൈനി ഡി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലിഷ ദീപക്,
ഡി.എം.ഒ ഇൻ-ചാർജ് ഡോ. സച്ചിൻ കെ സി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു പി എന്നിവർ സംസാരിച്ചു.

കെ സുധാകരൻ എംപിയും മറ്റുള്ളവരും ചേർന്ന് ലഹരിക്കെതിരായ ഐ.ഇ.സി പോസ്റ്റർ പ്രകാശനം ചെയ്തു.

അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത് കുമാർ പി, സുരേഷ് പി.കെ, പ്രതീക്ഷ അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ. ജെയിംസ് കോലക്കുന്നേൽ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ്, കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ, വിമുക്തി ജില്ലാ കോർഡിനേറ്റർ സുജിത് തില്ലങ്കേരി എന്നിവർ സംസാരിച്ചു.

തുടർന്ന് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന സെഷനിൽ ഇൻസ്‌പെക്ടർ എസ്. ബി കൈലാസ്നാഥ്, ‘ഓപ്പറേഷൻ തണ്ടർ’ എന്ന സെഷനിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ രാജീവൻ, ‘ലഹരി ഉപയോഗവും മാനസികാരോഗ്യവും’ എന്ന സെഷനിൽ
ഡോ. കെ മുനീർ എന്നിവർ ക്ലാസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!