റോഡരികിൽ മാലിന്യം തള്ളി

കാങ്കോൽ: ആലക്കാട് കുണ്ടനാട്ടിയിൽ റോഡരികിൽരാത്രി കാലത്ത് വാഹനത്തിൽ മാലിന്യ ശേഖരം കൊണ്ടുവന്ന് തള്ളി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ സംഭവം കണ്ടത്. തുടർന്ന് നാട്ടുകാരൻ ആർ.കെ. വിനീത് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ പരാതി നൽകി. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾപരിശോധിച്ചതിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്നാണ് പഴകിയ മാലിന്യങ്ങൾ തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങോം പോലീസിലും പരാതി നൽകി.







