LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 17, 2026

ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്: ‘മുഹർറം വിരുന്ന്’ വിതരണവും എം.വി. മുഹമ്മദലി സാഹിബ് അനുസ്മരണവും ജൂൺ 26-ന്

0
img_9752
Spread the love

കണ്ണൂർ: കാരുണ്യ സേവന രംഗത്ത് എട്ട് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ‘ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്’, ഇസ്ലാമിക മാസാരംഭമായ മുഹർറമിനോടനുബന്ധിച്ച് ‘മുഹർറം വിരുന്ന്’ (കുഴിമന്തി) വിതരണം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുള്ള 401 മിഡിൽ ക്ലാസ് കുടുംബങ്ങൾക്കായി ഏഴ് കേന്ദ്രങ്ങളിലായാണ് വിരുന്ന് ഒരുക്കുന്നത്.

ഈ പദ്ധതിയുടെ വിതരണോദ്ഘാടനവും, അടുത്തിടെ അന്തരിച്ച ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം.വി. മുഹമ്മദലി സാഹിബിന്റെ അനുസ്മരണവും ജൂൺ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെറുകുന്നിലെ ട്രസ്റ്റ് ആസ്ഥാനത്ത് വെച്ച് നടക്കും. ആൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആർ.എം.എ. മുഹമ്മദ് സാഹിബ് വിതരണോദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് ചീഫ് സൂപ്രണ്ട് പി.വി. അബ്ദുൽ അലി ഹാജി അധ്യക്ഷത വഹിക്കും. പി.എം. മുഹമ്മദ് റഫീഖ് അഹ്സനി അനുസ്മരണ പ്രഭാഷണവും, സീനിയർ പത്രപ്രവർത്തകൻ പ്രകാശൻ സി. മാട്ടൂൽ സ്നേഹ പ്രഭാഷണവും നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!