LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 16, 2026

ദീപികക്ക് വേണം സുമനസ്സുകളുടെ കൈതാങ്ങ്

0
Screenshot

Screenshot

Spread the love

പയ്യന്നൂർ:കാനായി സെന്ററിൽ താമസിക്കുന്ന ചിത്രകാരൻ മനോജ് മാത്രാടൻ്റെ ഭാര്യ കെ. ദീപിക കണ്ണിന് കാൻസർ രോഗം ബാധിച്ച് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
ഡോക്ടർമാരുടെ അഭിപ്രായപ്രകാരം വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന രോഗമാണിത്. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിട്ടുണ്ട്. എന്നാൽ രോഗമുക്തിക്കായി തുടർ ചികിത്സയും അനുബന്ധ ചെലവുകളും നടത്തുന്നതിന് ഇനിയും വൻ സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഈ ഭാരം കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാനാകാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ വാർഡ് കൗൺസിലർ പി. സുരേഷ് ചെയർമാനായും എം.വി. രാമകൃഷ്ണൻ കൺവീനറായും പ്രവർത്തിക്കുന്ന ദീപിക ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം സ്വീകരിക്കുന്നതിനായി കമ്മിറ്റിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ചന്തപ്പു ബ്രാഞ്ച് , കോറോം സർവ്വീസ് സഹകരണ ബേങ്ക് , മെയിൻ ബ്രാഞ്ച് കാനായി എന്നീ ബേങ്കുകളിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് വിവരങ്ങൾ:
Bank: korom Service Co-operative Bank
main Branch . Kanayi
Name: Deepika Chikilsa Sahaya Committee
A/C No: 30253801197000 6653

ബാങ്ക് വിവരങ്ങൾ:
Bank: Indian Overseas Bank, Kadannappalli Branch
Name: Deepika Chikilsa Sahaya Committee
A/C No: 357401000008007
IFSC: IOBA0003574
UPI ID: PPQR01.LADCTR@iob . ചികിത്സാ സഹായ കമ്മിറ്റി നടത്തിയവാർത്ത സമ്മേളനത്തിൽ
വാർത്ത സമ്മേളനത്തിൽ ചികിത്സാ കമ്മിറ്റി ചെയർമാൻ വാർഡ് കൗൺസിലർ , പി സുരേഷ്, കൺവീനർ എം.വി. രാമകൃഷ്‌ണൻ,
വൈസ് ചെയർമാൻ വിവി ഗീരീഷ്‌കുമാർ , ജോ: കൺവീനർ ശില്പി ഉണ്ണി കാനായി എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!