കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി

Screenshot
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന 1281.7 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച രാവിലെ ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർകോട് കുമ്പള സ്വദേശി അബ്ദുൽ റംഷീദിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
സ്വർണം ഒളിപ്പിച്ചത് ഇങ്ങനെ:
മിശ്രിത രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് ഏകദേശം 1,87,51,271 രൂപ വിലമതിക്കും.







