LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 11, 2026

കണ്ണൂർ പ്രസ്സ് ക്ലബ്ബ് റോഡിലെ ഏഴ് കടകളിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു

0
Screenshot

Screenshot

Spread the love

കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിലെ പ്രസ്സ് ക്ലബ്ബ് റോഡിലെ ഏഴ് കടകളിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പരക്കെ മോഷണം നടന്നു. കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തുമകത്ത് കയറിയ മോഷ്ടാവ് ഒന്നേകാൽ ലക്ഷം രൂപയും നിരവധി സാധനങ്ങളുമാണ് കവർന്നത്. മഴയുടെ മറവിലായിരുന്നു മോഷണം. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

വാച്ച്, റെഡിമെയ്ഡ്, ബാഗ്, പച്ചക്കറി, മൊബൈൽ തുടങ്ങിയവ വിൽപന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്. ജനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് കടയിലെ മേശവലിപ്പിൽ നിന്നും 3000 രൂപയും എട്ടു വാച്ചുകളും, നവാസിന്റെ താജ് മൊബൈൽ ഷോപ്പിൽ നിന്നും ഇയർഫോൺ, ചാർജർ എന്നിവയും, അനസ് കക്കാടിന്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും നഷ്ടപ്പെട്ടു. ദീപ സ്റ്റോറിൽ നിന്നും കത്തിയും മറ്റ് ഉപകരണങ്ങളും 5000 രൂപയുമാണ് കവർന്നത്.

നാസർ കക്കാടിന്റെ തുണിക്കടയുടെ പൂട്ട് പൊളിച്ചു കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൊട്ടടുത്തുള്ള രതീഷിന്റെ പച്ചക്കറിക്കടയിലും കള്ളൻ കയറി. ഇതിനുപുറമെ, ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലുള്ള കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാന്റ്സ്, ഷർട്ട് എന്നിവയും 500 രൂപയും മോഷണം പോയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!