പാതി വിലയ്ക്ക് സ്‌കൂട്ടർ നാല് പരാതിയിൽ കേസ്

വളപട്ടണം: പാതി വിലയ്ക്ക് സ്‌കൂട്ടറും വാഷിംഗ് മെഷീനും ഫിഡ്ജും നൽകാമെന്ന് വിശ്വസിപ്പിച്ച് സ്‌ത്രീകളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന നാല് പരാതികളിൽ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് സ്വദേശി പി. ഷീജയുടെ 28, 590 രൂപ 2024 സപ്തംബർ 17 നും 19 നും രണ്ടുതവണകളായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ തൊടുപുഴ കൊളപ്പാറ സ്വദേശിയും കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻ കൊറ സോൺ പ്രൊപ്രൈറ്റർ അനന്തു കൃഷ്ണൻ, കണ്ണൂർ സീഡ് സൊസൈറ്റി പ്രമോട്ടർ മാരായ എ. മോഹനൻ,പഞ്ചാരപാലത്തെ സക്കീന എന്നിവർക്കെതിരെയാണ് കേസെടുത്തത്. മറ്റൊരു പരാതിയിൽപാതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 60,000 രൂപ 2024 ജൂലായ് 9 ന് കൈപ്പറ്റിയ ശേഷം പ്രതികൾ വഞ്ചിച്ചുവെന്ന അഴീക്കോട് പൊയ്ത്തുംകടവിലെ സി.കെ. ഹൗസിൽ ഫാസില ചോട്ടു ക്കാടൻ്റെ പരാതിയിലും 2024 ആഗസ്ത് രണ്ടിന് പാതിവിലക്ക് സ്‌കൂട്ടർ വാഗ്ദാനം നൽകി 60000 വാങ്ങി വഞ്ചിച്ചതിന് അഴീക്കോട് പുന്നക്കപ്പാറയിലെ പി.സി. റുബീനയുടെ പരാതിയിൽ അനന്തു കൃഷ്ണൻ, എ. മോഹനൻ,പ്രമോട്ടർ പള്ളിക്കുന്നിലെ പുഷ്പജൻ എന്നിവർക്കെതിരെയും 2024 സപ്തംബർ 18 ന് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് അഴിക്കോട് പള്ളിക്കുന്നുമ്പ്രത്തെ നരിക്കോടൻ ഹൗസിൽ ഷോണിമ(22) യിൽ നിന്നും 60,000 രൂപ കൈപ്പറ്റിയ ശേഷം സ്കൂട്ടർ നൽകാതെ വഞ്ചിച്ചതിനു അനന്തു കൃഷ്‌ണനെതിരെയും പ്രമോട്ടർമാരായ എ. മോഹനനെതിരെയും അഴിക്കോട് വൻകുളത്തുവയലിലെപി .പി രജീഷിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.







