കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു .

കരിവെള്ളൂർ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു കരിവെള്ളൂർ
ഓണക്കുന്ന് മുച്ചിലോട്ട്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള ഓട്ടോ ഡ്രൈവർ കിഴക്കേവീട്ടിൽ ചന്ദ്രൻ്റെ വീട്ടുമുറ്റത്തെ കിണറാണ് അപകടാവസ്ഥയിലായിരിക്കുന്നത്. വെളളിയാഴ്ച പെയ്ത കനത്ത മഴയിൽ താഴാൻ തുടങ്ങിയ കിണർ ദിവസം കഴിയുന്തോറും താഴ്ന്നുപോകുന്ന നിലയിലാവുകയാണ്. കിണറിൻ്റെ ദുരവസ്ഥ തൊട്ടടുത്തുള്ള വീടിനെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ. കിണർ അപകടത്തിലായതോടെ കുടുംബത്തിൻ്റെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. വിവരമറിഞ്ഞ് പയ്യന്നൂർ എം എൽ എ വി.കുഞ്ഞികൃഷ്ണൻ സ്ഥലം സന്ദർശിച്ചു.







