ടീം ചാല അംഗങ്ങൾക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു

Screenshot
ചാല: ടൗൺ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ‘ടീം ചാല’യിലെ അംഗങ്ങൾക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 84-85 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മയാണ് നെല്ലിമരച്ചുവട്ടിൽ വെച്ച് മഴക്കോട്ടുകൾ വിതരണം ചെയ്തത്.
കൂട്ടായ്മ പ്രസിഡന്റ് ബിനേഷ് ചാല വിതരണോദ്ഘാടനം നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ബിന്ദുവും ചെമ്പിലോട് പഞ്ചായത്ത് അംഗം ഉമേഷും ചേർന്ന് മഴക്കോട്ടുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ എം.വി. നികേഷ്, ടി. രതീശൻ എന്നിവർ സംസാരിച്ചു.







