വീട്ടിൽ അക്രമം നടത്തിയ മരുമകനെതിരെ കേസ്

Screenshot
വളപട്ടണം : മകൻ മൊബൈൽ ഫോൺ നോക്കുന്നത് യുവതി വിലക്കിയതിനെ ചൊല്ലി ഭർത്താവ് യുവതിയെയും മാതാവിനെയും മർദ്ദിക്കുകയും വീട്ടിലെ ടി.വി., ഡൈനിംഗ് ടേബിൾ, അക്വേറിയം എന്നിവ തകർത്ത് നാശനഷ്‌ടം വരുത്തിയെന്ന പരാതിയിൽ മരുമകനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് കടപ്പുറം സ്വദേശി ആയിഷാ സിൽ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് മകളുടെ ഭർത്താവ് മുഹമ്മദ് ഷമലിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 7.30 മണിക്ക് പരാതിക്കാരൻ കുടുംബസമേതം താമസിക്കുന്ന വീട്ടിലാണ് സംഭവം പരാതിക്കാരൻ്റെ ഭാര്യയെയും മകളെയും പ്രതി തടഞ്ഞ് വെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുംചെയ്തു സെൻ്റർ ഹാളിലെ ടിവിയും ഡൈനിംഗ് ടേബിളും അക്വേറിയവും തകർത്തതിൽ 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







