ടാർക്ഷാമത്താൽ റോഡ് നിർമാണം നിലച്ചതിന് പരിഹാരം തേടി കെ വി സുമേഷ് എം എൽ എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

Screenshot
അഴീക്കോട്: ടാർക്ഷാമത്താൽ റോഡ് നിർമാണവും അറ്റകുറ്റപണിയും മുടങ്ങിയ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ വി സുമേഷ് എം എൽ എ പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി. ദേശീയപാതയിൽ പാപ്പിനിശേരി മുതൽ കണ്ണൂർവരെയുള്ള റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപണി നടത്തണമെന്നും വെള്ള കെട്ട് പരിഹരിക്കണമെന്നും
എം എൽ എ ആവശ്യപ്പെട്ടു.
കാലവർഷം എത്തുന്നതിന് മുൻപ് മണ്ഡലത്തിലെ റോഡുകളുടെ നിർമാണവും അറ്റകുറ്റ പണിയും നടത്താൻ സാധിക്കാത്തത് പ്രായസമായി തീർന്നിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം കാരണം ക്രൂഡ് ഓയിലിന്റെ വരവ് തടസപ്പെട്ടതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയത്. ക്രൂഡ് ഓയിൽ സംസ്ക്കരിക്കുമ്പോൾ ലഭിക്കുന്ന ഉപോൽപ്പന്നമാണ് ടാർ. പ്രശ്നം പരിഹരിച്ച് ടാർ ലഭ്യത ഉറപ്പാക്കി റോഡ് നിർമാണവും അറ്റകുറ്റപണിയും വേഗത്തിൽ പൂർത്തിയാക്കണമെന്ന്എം എൽ എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.







