കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയും കുടുംബവും കൊട്ടിയൂരിൽ ദർശനം നടത്തി

കൊട്ടിയൂർ : കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയും കുടുംബവും കൊട്ടിയൂർ അക്കരെ സന്നിധിയിൽ വ്യാഴാഴ്ച ദർശനത്തിന് എത്തി. മൂന്നരയോടെ ക്ഷേത്രത്തിലെത്തി അദ്ദേഹം ദർശനത്തിനുശേഷം കൊട്ടിയൂരിലെ ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങളും മറ്റും നേരിൽ കണ്ടു വിലയിരുത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ ദിനംപ്രതി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് ഭക്തജനങ്ങള്‍ക്ക് വലിയ ആ ശ്വാസമായെന്ന് യതീഷ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എക്സിക്യു്ട്ടീവ് ഓഫീസർ കെ. ഗോകുൽ, എസ് പി അനൂജ് പലിവാൾ, പേരാവൂർ ഡി വൈ എസ് പി ചന്ദ്രമോഹൻ, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ, സ്‌പെഷ്യൽ ഓഫിസർ സജേഷ്, സിന്ധുമോൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.







