ചീട്ടുകളി മൂന്നു പേർ പിടിയിൽ

കണ്ണപുരം: പണം വെച്ച് പുള്ളി മുറി ചീട്ടുകളി മൂന്നു പേരെ പോലീസ് പിടികൂടി. ഇരിണാവ് യു. പി. സ്‌കൂളിന് സമീപത്തെ പി. ശരത് (31), മത്സ്യ മാർക്കറ്റിനു സമീപത്തെ പടന്നക്കര ഹൗസിൽ വിജോയ് (42), മാടായി കുഞ്ഞിപ്പള്ളിയിലെ ബി. അഫ്സൽ (40) എന്നിവരെയാണ് എസ്. ഐ. വി.പി. അഖിലും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 7.45 മണിക്ക് ഇരിണാവിലെ ആയൂർവേദ ഫാർമസി ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2200 രൂപയും പോലീസ് പിടിച്ചെടുത്തു.







