LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 28, 2026

മരം മുറി തൊഴിലാളി തെങ്ങ് പൊട്ടി അപകടത്തിൽ മരിച്ചു.

0
232256b3-efb0-4022-9591-7e3240c44393-1
Spread the love

പയ്യന്നൂർ: മരം മുറി തൊഴിലാളിയും പയ്യന്നൂർ പെയിൻ ആൻ്റ്പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയറുമായ മധ്യവയസ്കൻ അപകടത്തെ തുടർന്ന് മരിച്ചു. രാമന്തളി കുന്നരു സെൻട്രലിലെ കൊയക്കീൽ കൃഷ്‌ണൻ്റെ (59) ആണ് മരിച്ചത്.


ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. മരംമുറി തൊഴിലാളിയായിരുന്ന കൃഷ്‌ണൻ കുന്നരു മില്ലിന് സമീപത്തെ വീട്ടുവളപ്പിൽ തെങ്ങ് മുറിച്ച് മാറ്റാനായി എത്തിയതായിരുന്നു. മുകളിലെ ഭാഗം മുറിക്കുന്നതിനിടയിൽ കേടായിരുന്ന അടിഭാഗമുൾപ്പെടെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാളെ (വ്യാഴാഴ്ച)രാവിലെ 8.30 ന് കുന്നരു ടാഗോർ സ്‌മാരക വായനാശലയിലും വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിക്ക് പൊതുശ്മശാനത്തിൽ സംസ് കാരം.
ഭാര്യ: വത്സല. മകൾ: അനൂപ. മരുമകൻ: സുധീഷ് (നീലേശ്വരം, മിലിട്ടറി മധ്യപ്രദേശ്). സഹോദരങ്ങൾ: വിലാസിനി, ശ്യാമള.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!