പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200-ൽ 1200 മാർക്ക്; നാടിനഭിമാനമായി കണ്ടങ്കാളി സ്വദേശിനി മേഘ പി.വി

.
പയ്യന്നൂർ: സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിനും വിദ്യാലയത്തിനും അഭിമാനമായി പയ്യന്നൂർ കണ്ടങ്കാളി സ്വദേശിനി മേഘ പി.വി. പ്ലസ്ടു സയൻസ് വിഭാഗത്തിലാണ് മേഘ 1200-ൽ 1200 മാർക്കും കരസ്ഥമാക്കി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
പയ്യന്നൂർ കണ്ടങ്കാളി ഷേണായ് സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മേഘ. മികച്ച പഠനനിലവാരം പുലർത്തിയിരുന്ന മേഘയുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയ്ക്കും ലഭിച്ച അംഗീകാരമായാണ് ഈ ചരിത്രവിജയത്തെ നാട് നോക്കിക്കാണുന്നത്.
അഡ്വ. പി.വി. ഷാജിയുടെയും തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ടി.സി. നീനയുടെയും മകളാണ്. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച മേഘയെ സ്കൂൾ അധികൃതരും നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.







