സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

Screenshot
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം.
വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.
സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.
ആൺകുട്ടികളെ ബഹുദൂരം പിന്നിലാക്കി പെൺകുട്ടികളുടെ മുന്നേറ്റം
. മുൻവർഷത്തെ (77.81%) അപേക്ഷിച്ച് നേരിയ വർധനവ് (0.16%) ഇത്തവണ രേഖപ്പെടുത്തി. സംസ്ഥാനത്തെ 1,990 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയവരിൽ 2,90,398 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
പരീക്ഷാഫലത്തിൽ ആൺകുട്ടികളെ ബഹുദൂരം പിന്നിലാക്കി പെൺകുട്ടികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പെൺകുട്ടികളുടെ വിജയശതമാനം 86.89 ശതമാനമായപ്പോൾ, ആൺകുട്ടികളുടേത് 68.41 ശതമാനമായി ചുരുങ്ങി.
വിഭാഗം തിരിച്ചുള്ള വിജയശതമാനം:
സയൻസ്: 84.52% (പരീക്ഷ എഴുതിയ 1,87,933 പേരിൽ 1,58,836 പേർ വിജയിച്ചു).
കൊമേഴ്സ്: 74.74% (പരീക്ഷ എഴുതിയ 1,08,567 പേരിൽ 81,147 പേർ വിജയിച്ചു).
ഹ്യുമാനിറ്റീസ്: 66.38% (പരീക്ഷ എഴുതിയ 75,923 പേരിൽ 50,398 പേർ വിജയിച്ചു). ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
എ പ്ലസ് നേട്ടത്തിലും പെൺകുട്ടികൾ മുന്നിൽ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 30,561 ആയി ഉയർന്നു (കഴിഞ്ഞ വർഷത്തേക്കാൾ 416 പേർ കൂടുതൽ). പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി ചരിത്രവിജയം സ്വന്തമാക്കിയ 60 വിദ്യാർത്ഥികളിൽ 50 പേരും പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമാണ്.
ജില്ലാ അടിസ്ഥാനത്തിലുള്ള പ്രകടനം:
84.64 ശതമാനത്തോടെ ഇടുക്കി ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത്. 71.72 ശതമാനവുമായി കാസർകോടാണ് ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലും (68,410), ഏറ്റവും കുറവ് വയനാട്ടിലുമാണ് (9,289).
സ്കൂളുകളുടെ പ്രകടനത്തിൽ എയ്ഡഡ് സ്കൂളുകൾ 82.82% വിജയം നേടിയപ്പോൾ സർക്കാർ സ്കൂളുകൾ 72.66% വിജയം നേടി. ആകെ 76 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചതിൽ ഒമ്പത് സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ
SAPHALAM 2026
iExaMS-Kerala







