ഓൺലൈൻ ട്രേഡിങ് 12, 16,770 രൂപ തട്ടിയെടുത്തു

Screenshot
കാസറഗോഡ് :ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കൻ്റെ 12,16,770 രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് കേസെടുത്തു നീലേശ്വരം കിഴക്കൻ കൊവ്വൽ സ്വദേശി കെ എം രമേശൻ്റെ (57) പരാതിയിലാണ് കേസെടുത്തത്. 2026 ഫെബ്രവരി 11നും ഈ മാസം 7 വരെയുള്ള ദിവസങ്ങളിൽ വിദേശ കമ്പനിയായ ഫസ്റ്റ് ഇസിഎൻആണെന്ന് വിശ്വസിപ്പിച്ച് കമ്പനിയിൽട്രേഡിങ് നടത്തിയാൽ നല്ല ലാഭമുണ്ടാക്കാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് 12, 16 ,770 രൂപ തട്ടിയെടുത്തത്.







