പാപ്പിനിശ്ശേരി തുരുത്തിയിൽ വ്യാപകമായി മാലിന്യം തള്ളുന്നു; സ്ഥാപനത്തിനും വ്യക്തികൾക്കും 20,000 രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തുരുത്തിയിൽ പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളിയവർക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടി കർശനമാക്കി. പരിശോധനയിൽ അഞ്ച് കേസുകളിലായി 20,000 രൂപയാണ് പിഴ ചുമത്തിയത്.
പിഴ ചുമത്തിയ വിവരങ്ങൾ:
ചമ്പക്കര പ്ലൈവുഡ്‌സ് & ബയോ ഫ്യൂവൽസ്: സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ റോഡരികിൽ തള്ളിയതിന് 5,000 രൂപ പിഴ ചുമത്തി.
സ്വകാര്യ സ്ഥലമുടമ: സ്ഥാപനത്തിന് എതിർവശത്തുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും തള്ളിയതിന് സ്ഥലമുടമയ്ക്ക് 5,000 രൂപ പിഴ ചുമത്താൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
മറ്റ് പിഴകൾ: തുരുത്തി റോഡിലെ വിവിധ ഇടങ്ങളിൽ മാലിന്യം തള്ളിയതിന് പ്രദീപ് എസ്. നായർക്ക് 5,000 രൂപയും, സി.കെ. ആനന്ദിക്ക് 3,000 രൂപയും, തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ ചന്ദ്രഹാസന് 2,000 രൂപയും പിഴ ചുമത്തി.
കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 35,000 രൂപ പിഴ ഈടാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.







