പയ്യന്നൂരിൽ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം

Screenshot
പയ്യന്നൂര്‍: പയ്യന്നൂരിൽ സി പി എം ബ്രാഞ്ചംഗവും മത്സ്യകർഷകനും അക്വാകൾച്ചർ ഡവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) ചെയർമാനുമായ മാവിച്ചേരി ആസാദ്ഭവനിലെ
ടി.പുരുഷോത്തമന്റെ വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.59.എസ്. 4947 നമ്പർ
കാർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു .വീടിന്റെ രണ്ടു ഭാഗങ്ങളിലെ എട്ട് പാളി ജനലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ത്ത അക്രമികള്‍ കാറിന് തീയിട്ടു.
ഇന്നുപുലര്‍ച്ചെ 12.30 മണിയോടെയാണ് അക്രമം അരങ്ങേറിയത്.
പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലേയും പിന്നിലേയും വശങ്ങളിലേയും ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. അക്രമികൾപ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന ഇഡനമൊഴിച്ച് കാറിന്റെ പിന്‍ഭാഗത്തെ ടയറിനോട് ചേര്‍ന്ന് തീയിടുകയായിരുന്നു.
ഉഗ്രശബ്ദ ത്തോടെ പ്പൊട്ടിയ ജനാലയിലൂടെ തീ ഉയരുന്നതു കണ്ട് ഉണർന്ന വീട്ടുകാർ വാട്ടർ പൈപ്പു ഉപയോഗിച്ചാണ് തീയണച്ചത്. മൂന്നു ഇരുചക്ര വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയത്. വീട്ടുകാർ ഉണർന്നതോടെ അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. സി പി എം പുറത്താക്കിയ ശേഷം സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനോട് ആശയപരമായി അനുഭവം പുലർത്തിയ പുരുഷോത്തമൻ ഗാന്ധി പാർക്കിൽ നടന്ന വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ അന്ന്സജീവ സാന്നിധ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തന പ്രചാരണ രംഗത്തും സജീവമായിരുന്നില്ല.
അക്രമ സംഭവമറിഞ്ഞ്
റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പളിവാൾ, പയ്യന്നൂർ ഡിവൈഎസ്പി . പി എൽ ഷൈജു,ഇൻസ്പെക്ടർ സി. ബിനു എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍നിന്ന് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ അക്രമികളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന ടി. പുരുഷോത്തമന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മത്സ്യകര്‍ഷകനും അക്വാകള്‍ച്ചര്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്)ചെയര്‍മാനുമായ പുരുഷോത്തമന്‍ കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ജലകര്‍ഷകന്‍ മാസികയുടെ എഡിറ്ററുമാണ്. മറ്റൊരു അക്രമ സംഭവത്തിൽ
പയ്യന്നൂർ കാറമേലിൽചുറ്റുമതിൽ തകർത്തു യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ്റെപ്രചാരണ ചുവരെഴുത്ത് നടത്തിയതിന്
കോൺഗ്രസ് അനുഭാവിയുടെ പറമ്പിൻ്റെ ചുറ്റുമതിലാണ് തകർത്തത് . കാറമേൽ റേഷൻ കടയ്ക്കു സമീപത്തെ കെ.പി. രേഖയുടെ പറമ്പിൻ്റെ ചുറ്റുമതിലാണ് തകർത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. 15 മീറ്ററോളം മതിൽ തകർത്ത നിലയിലാണ് ഉടമ പയ്യന്നൂർ പോലീസിൽ പരാതി നൽകി.







