ഗതാഗത തടസ്സം സൃഷ്ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

വളപട്ടണം : അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജെ പാർട്ടിയുടെ സെറ്റ് ഘടിപ്പിച്ച് ലോറിയിലും നൂറോളം ഇരുചക്ര വാഹനങ്ങളിലുമായി പാപ്പിനിശേരി മുതൽ വൻകുളത്ത് വയൽ വ ളപട്ടണം വഴി പുതിയ തെരു റോഡു വരെ റോഡ് മുഴുവനായും ബ്ലോക്കാക്കി കൊണ്ട് പൂർണ്ണമായും വാഹന തടസ്സം സൃഷ്ടിച്ച നൂറോളം എൽ ഡി എഫ് പ്രവർത്തകർക്കെതിരെ വളപട്ടണംപോലീസ് കേസെടുത്തു ഇന്നലെ വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയായിരുന്നു പ്രചാരണം തുടർന്ന് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പൂർണ്ണമായും ഗതാഗത തടസ്സം സൃഷ്ടിച്ചതിനു പോലീസ് കേസെടുക്കുകയായി രുന്നു







