വാഷ് പിടികൂടി കേസെടുത്തു

തളിപ്പറമ്പ് : വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷ് പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.
എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ് ടി.ആറും സംഘവുംചുഴലി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചുഴലി ചെക്കലിലെ വീട്ടു പരിസരത്ത് വെച്ചാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്റർ വാഷ് പിടികൂടിയത്. ഓടിപ്പോയ പ്രതി ചുഴലി കിഴക്കേമൂല യിലെ പച്ചി വീട്ടിൽ ഗംഗാധരനെ (60) തിരെ അബ്കാരി കേസെടുത്തു. റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർ മാരായ രാഹുൽ, വിനോദ് . ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.







