പ്രചരണ പോസ്റ്റർ പതിക്കുന്നതിനിടെ സിപിഎം ക്കാരന് കുത്തേറ്റു

തളിപ്പറമ്പ് : തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റർ പതിക്കുന്നതിനിടെ രാഷ്ട്രീയ വിരോധത്തിൽ സി പി എം പ്രവർത്തകനെ സ്റ്റീൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു പരാതിയിൽ പോലീസ് കേസെടുത്തു. കുറുമാത്തൂർ പളളി വയലിലെ പി.വി. ചന്ദ്രൻ്റെ (60) പരാതിയിൽ കെ പി സുമേഷിനെതിരെ പോലീസ് കേസെടുത്തു. രണ്ടാം തീയതി രാത്രി 7.30 മണിക്ക് ബാവുപറമ്പ ജംഗ്ഷനിൽ വെച്ചാണ് സംഭവം . പരാതിക്കാരൻ ശിവൻ, ഷാജി എന്നിവർ ക്കൊപ്പംപോസ്റ്റർ ഒട്ടിക്കുന്നതിനിടെ സ്ഥലത്തെത്തിയ പ്രതി ഷാജിയെ തള്ളി മാറ്റുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരനെ പ്രതി സ്റ്റീൽ കത്തി കൊണ്ട് കുത്തുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി







