LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 1, 2026

യുവതിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ വധിക്കാൻ ശ്രമം പ്രതി പിടിയിൽ

0
Screenshot

Screenshot

Spread the love

വളപട്ടണം : യുവതിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ ഷേവിങ്ങ് കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി വധശ്രമത്തിനു അറസ്റ്റിൽ. അഴീക്കോട് ചാലിലെ കക്കരിക്കൻ വിപിനിനെ (38) യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്
അഴീക്കൽനുച്ചിത്തോട് സ്വദേശി കെ. സനോജിൻ്റെ (37) പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് സംഭവം. സനോജിൻ്റെ അമ്മാവൻ്റെ മകൾ താമസിക്കുന്ന അഴീക്കോട് അംഗൻവാടി കടുത്തുള്ള പ്രതിയുടെ വീട്ടുമുറ്റത്ത് വെച്ച് യുവതിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് യുവാവിനെ പ്രതിഅരയിൽ സൂക്ഷിച്ച ഷേവിങ്ങ് റേസർ കത്തി വീശിയതിൽ കഴുത്തിനും ഇടത് ഭാഗം കവിളിലും ഇടത് ഷോൾഡറിലും ഇടത് കൈമുട്ടിലും അരക്കെട്ടിലും മുറിഞ്ഞ് പരിക്കേൽക്കുകയും തടയാൻ ചെന്ന പ്രതിയുടെ അമ്മയുടെ കൈക്കും പരിക്കേറ്റു കഴുത്തിന് നേരെ കത്തി വീശുമ്പോൾ കൈ കൊണ്ടു തടുത്തതിനാൽ രക്ഷപ്പെട്ടു പരാതിയിൽ വധശ്രമത്തിനു കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!